ഇരിഞ്ഞാലക്കുട പ്രവാസി സംഘടന വാര്‍ഷിക പൊതുയോഗം

ഇരിഞ്ഞാലക്കുട പ്രവാസി സംഘടന യു എ ഇ യുടെ വാര്‍ഷിക പൊതുയോഗം ദുബായ്‌ കരാമ ഹോട്ടലില്‍ വച്ചു നടന്നു. യോഗത്തില്‍ വെച്ച്‌ 2008-2009 വര്‍ഷത്തിലെ കമ്മിറ്റിയെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തു. പ്രസിഡണ്ട്‌ ചക്കോ ജോര്‍ജ്‌, ജനറല്‍ സെക്രടറി സുനില്‍രാജ്‌ കെ., കണ്‍വീനര്‍ സുരേഷ്‌ മേനോന്‍, കലാസാഹിത്യ വിഭാഗം സെക്രടറി സദാശിവന്‍ അമ്പലമേട്‌, ട്രഷറര്‍ മധുസൂദനന്‍ പി ജി., വൈസ്‌. പ്രസിഡണ്ട്‌ ഹരിഹരന്‍ യു., ജോ. സെക്രട്ടറി സുരേഷ്‌ എ., തുടങ്ങിയവരെ ഭരണ നേതൃത്വം ഏല്‍പ്പിച്ചു.

ഈ വര്‍ഷം നടത്താനുദേശിക്കുന്ന കുട്ടികള്‍ക്കായുള്ള സമ്മര്‍ ചിത്രകലാക്യാമ്പിനെ കുറിച്ചൂം ഓണാഘോഷത്തെക്കുറിച്ചും തീരുമാനിക്കുന്നതിനായ്‌ ആഗസ്റ്റ്‌ 8 ന്‌ ഖിസൈസില്‍ വെച്ചു ഒരു യോഗം നടത്തുവന്‍ തീരുമാനമായി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050-4978520, 050-6288375 എന്നീ മൊബെയില്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണു

കമ്മിറ്റി അംഗങ്ങള്‍

രാധകൃഷ്ണന്‍ കെ കെ
രമേഷ്‌ ചന്ദ്രന്‍
സതീഷ്‌ മേനോന്‍
സുരേഷ്‌ ബാബു
ബിജു ഭാസ്കര്‍
ജോസഫ്‌
കുരുവിള സി കെ
സെബാസ്റ്റ്യന്‍
ക്രിസ്റ്റഫര്‍ ചാക്കോ
വര്‍ഗ്ഗീസ്‌ കെ വി
വിന്‍സെന്റ്‌ പറമ്പി
ഭരതന്‍ കെ കെ
പീതാംബരന്‍

ഓഡിറ്റര്‍

ജീവന്‍ സി എം