മോഹിനിയാട്ട മഹോത്സവം
ഇരിങ്ങാലക്കുട:നടനകൈശികി മോഹിനിയാട്ട ഗുരുകുലത്തിലെ രംഗപരിചയമോഹിനിയാട്ട മഹോത്സവം തുടങ്ങി. നടനകൈരളി നാട്ടരങ്ങില്‍ സ്വാമി ഹരിഒാം ആനന്ദ ദീപം തെളിയിച്ചു. മോഹിനിയാട്ടം ഗവേഷക നിര്‍മ്മല പണിക്കര്‍, ഡോ.സി.എം.നീലകണുന്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍മ്മല പണിക്കരുടെ ശിഷ്യ സാന്ദ്ര പിഷാരടി മോഹിനിയാട്ടം അവതരിപ്പിച്ചു. ഡിസംബര്‍ 30ന് സമാപിക്കും.
കലാനിലയം ഉണ്ണികൃഷ്‌ണനെ അനുമോദിക്കുന്നു
ഇരിങ്ങാലക്കുട: അറുപത് തികയുന്ന കഥകളിഗായകന്‍ കലാനിലയം ഉണ്ണികൃഷ്‌ണനെ അനുമോദിക്കാന്‍ ഡിസംബര്‍ 31ന് സഹൃദയലോകം ചടങ്ങ് സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്‌മാരക കലാനിലയം ഹാളിലാണ് പരിപാടി. രാവിലെ 9 മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. ഭരതന്‍ ദീപം തെളിയിക്കും. തുടര്‍ന്ന് കലാമണ്ഡലം ബാബു നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന ‘അഭിവാദനം’ എന്ന കഥകളിസംഗീത പരിപാടി അരങ്ങേറും.
10 മണിക്ക് ചേരുന്ന അനുമോദനയോഗം അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ടി.ജി. രവി അധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥിയായി നെടുമുടി വേണു പങ്കെടുക്കും. വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ.കെ. രാധാകൃഷ്‌ണന്‍ ഉപഹാരസമര്‍പ്പണം നടത്തുമെന്ന് ജനറല്‍ കണ്‍വീനര്‍ എ. അഗ്നിശര്‍മന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒന്നരമണിക്ക് ചേരുന്ന സുഹൃദ്‌സംഗമം കലാമണ്ഡലം ഗോപി ഉദ്‌ഘാടനം ചെയ്യും. മൂന്നരയ്‌ക്ക് ഇരയിമ്മന്‍തമ്പി കൃതികള്‍ മാത്രം അധികരിച്ചുള്ള കഥകളിസംഗീതികയും ആറിന് കാവാലം ശ്രീകുമാറിന്റെ സംഗീതക്കച്ചേരിയും ഉണ്ടാകും. രാത്രി എട്ടരമുതല്‍ പ്രശസ്‌ത കലാകാരന്മാര്‍ പങ്കെടുക്കുന്ന രുക്‌മാംഗദചരിതം, ബാലിവിജയം, കിരാതം എന്നീ കഥകളും ഉണ്ടാകും. നളചരിതം ആട്ടക്കഥയുടെ ഒരു ചിത്രപ്രദര്‍ശനവും ഉണ്ണികൃഷ്‌ണന്റെ ‘കഥകളിസംഗീതിക’ സി.ഡി. പ്രകാശനവും നടക്കും
തനിമ സാംസ്‌കാരികോത്സവം
ഇരിങ്ങാലക്കുട: തനിമ സാംസ്‌കാരികോത്സവത്തിന് ജനവരി ഏഴിന് കൊടിയേറുമെന്ന് സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. അറിയിച്ചു.
സര്‍ക്കാര്‍, ടൂറിസംവകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയില്‍ രൂപവത്‌കരിച്ച ജനകീയസമിതിയാണ് സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്.
നിയോജകമണ്ഡലത്തിലെ മികച്ച ഗായകനെയും ഗായികയെയും തിരഞ്ഞെടുക്കുന്നതിന്റെ ആദ്യ റൗണ്ട് മത്സരം ഡിസംബര്‍ 23 നും അവസാന റൗണ്ട് മത്സരം 27 നും ഡോണ്‍ബോസ്‌കോ ഹൈസ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 26 ന് മണ്ഡലത്തിലെ ഏറ്റവും പ്രായംചെന്ന വൃക്ഷത്തെ വൃക്ഷമുത്തശ്ശിയായി മന്ത്രി ബിനോയ് വിശ്വം പ്രഖ്യാപിക്കും. ജനവരി 2, 3 തീയതികളില്‍ ഫിലിം ഫെസ്റ്റിവെലും 4 ന് ചെസ് മത്സരവും നടത്തും. 5 മുതല്‍ 9 വരെ ഫുട്‌ബോള്‍ മത്സരവും 7ന് നടത്തമത്സരവും നടക്കും. 7 മുതല്‍ 18 വരെ ഫ്‌ളവര്‍ഷോ, ഭക്ഷ്യമേള, ഷോപ്പിങ് ഫെസ്റ്റിവെല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഏഴിന് വൈകീട്ട് 5 ന് മുനിസിപ്പല്‍ മൈതാനത്ത് സാംസ്‌കാരികോത്സവത്തിന് കൊടിയേറും. 8 ന് സെമിനാര്‍, 9 ന് സ്‌മൃതിജ്യോതിപ്രയാണം എന്നിവ നടക്കും. 13 ന് ഘോഷയാത്രയും തുടര്‍ന്ന് ഏകാത്മകതാപ്രതിജ്ഞയും സമ്മാനവിതരണവും നടക്കും. 14 മുതല്‍ 18 വരെ വൈകീട്ട് കലാപരിപാടികള്‍ നടക്കും.
സെന്റ്‌ജോസഫിന് അഭിമാനമായി ദീപികയും ദിവ്യയും ഇരിങ്ങാലക്കുട:കായികരംഗത്ത് ഇരിങ്ങാലക്കുട സെന്റ്‌ജോസഫ് കോളേജിന്റെ മേല്‍വിലാസം ദേശീയതലത്തിലേക്ക് ഉയര്‍ത്തി ദീപിക ബാബുരാജും കെ.എം. ദിവ്യയും അഭിമാനതാരങ്ങളാകുന്നു. ദീപിക വോളീബോളില്‍ ഇന്ത്യന്‍ടീമിനെ പ്രതിനിധീകരിക്കുമ്പോള്‍ ദിവ്യ ബോള്‍ ബാഡ്‌മിന്റണില്‍ ഇന്ത്യന്‍ ടീം അംഗമാണ്.
കൊടുങ്ങല്ലൂര്‍ എസ്.എന്‍.പുരം പനങ്ങാട് കിഴക്കൂട്ട് ബാബുരാജിന്റെയും ദേവികയുടെയും മകളായ ദീപിക ഇരിങ്ങാലക്കുടസെന്റ് ജോസഫ്‌കോളേജില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്. ചൈനയിലെ തായ്‌പേയില്‍ നടന്ന ഏഷ്യന്‍ യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇക്കുറി ഇന്ത്യ കിരീടം നേടിയപ്പോള്‍ വിജയത്തിന് നിര്‍ണ്ണായക പങ്കുവഹിച്ചത് ദീപികയുടെ മികവായിരുന്നു.
സ്‌പോര്‍ട്ട്‌സ് ഹോസ്റ്റല്‍ സൗകര്യമുള്ള കോളേജ് എന്ന നിലയിലാണ് ദീപിക സെന്റ്‌ജോസഫിലെത്തുന്നത്. 2007ല്‍ ഇന്ത്യയുടെ അണ്ടര്‍ 18 ടീമില്‍ അംഗമായിരുന്നു. 2005മുതല്‍ തുടര്‍ച്ചയായി സംസ്ഥാന വോളിബോള്‍ ടീമില്‍ അംഗമാണ്. അഖിലേന്ത്യാ അന്തര്‍ സര്‍വ്വകലാശാലാ മത്സരങ്ങളില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമില്‍ അംഗം കൂടിയാണ് ദീപിക.
2008ല്‍ നടന്ന ഏഷ്യന്‍ ബോള്‍ ബാഡ്‌മിന്റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വിജയത്തില്‍ മുഖ്യപങ്കുവഹിച്ച താരമാണ് അവസാനവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായ കെ.എം.ദിവ്യ. പാലക്കാട് വടക്കഞ്ചേരി കുന്നത്ത് മോഹന്‍ദാസിന്റെയും പരേതയായ വത്സലയുടെയും മകളാണ്.ദേശിയതലമത്സരങ്ങളില്‍ കേരളത്തെ പ്രതിനിധികരിച്ച് ആറുതവണ കളത്തിലിറങ്ങിയിട്ടുണ്ട് ദിവ്യ. ഇക്കുറി ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കാന്‍ പോകുന്ന മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ഒരുക്കത്തിലാണ് ദിവ്യ.
രഞ്‌ജിത്ത് തമ്പാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാകുംകൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷകനായ രഞ്‌ജിത്ത് തമ്പാനെ പുതിയ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഹൈക്കോടതിയില്‍ ഇപ്പോള്‍ വനംവകുപ്പിന്റെ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറാണ് അദ്ദേഹം. പതിനഞ്ച് അഭിഭാഷകരുള്ള കുടുംബത്തിലെ അംഗമായ അദ്ദേഹം ബ്രിട്ടീഷ് മലബാറില്‍ ജഡ്‌ജിയായിരുന്ന എ.സി. കുഞ്ഞുണ്ണിരാജയുടെയും ഇരിങ്ങാലക്കുടയിലെ അഭിഭാഷകന്‍ കെ.കെ. തമ്പാന്റെയും പിന്‍ഗാമിയാണ്. സിവില്‍ അഭിഭാഷകനായ കെ.ആര്‍. തമ്പാന്റെ മകനാണ്. ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് പി. രവീന്ദ്രന്‍ അമ്മാവനാണ്. മുന്‍ എംഎല്‍എ മീനാക്ഷി തമ്പാന്‍ അമ്മയാണ്.
കലാമണ്ഡലം കേശവപ്പൊതുവാളിന് ഉണ്ണായിവാര്യര്‍ സമ്മാനം
ഇരിങ്ങാലക്കുട: ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ 2009-ലെ ഉണ്ണായിവാര്യര്‍ സമ്മാനം ചെണ്ടവിദഗ്‌ധന്‍ കലാമണ്ഡലം കേശവപ്പൊതുവാളിന് നല്‍കും. പൊതുവാള്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി.യില്‍ ചെണ്ട അധ്യാപകനായിരുന്നു. കാഷ് അവാര്‍ഡും ശില്‌പവും ബഹുമതിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മാതൃഭൂമി
Story Dated: October 07, 2008
ഗുരുസ്‌മരണദിനം ആചരിച്ചു ഇരിങ്ങാലക്കുട: ഉണ്ണായി വാര്യര്‍ സ്‌മാരക കലാനിലയത്തില്‍ ഗുരുസ്‌മരണദിനം ആചരിച്ചു. അനുസ്‌മരണസമ്മേളനം സാഹിത്യകാരന്‍ കെ.വി. രാമനാഥന്‍ ഉദ്‌ഘാടനം ചെയ്‌തു. കലാനിലയം പ്രസിഡന്റ് പി.കെ. ഭരതന്‍ അധ്യക്ഷത വഹിച്ചു. കലാമണ്ഡലം ഹൈദരാലി സ്‌മാരകകഥകളിസംഗീതമത്സരത്തില്‍ രേഷ്‌മ രാമചന്ദ്രന്‍ ഒന്നാം സ്ഥാനവും, രമ്യ.ആര്‍. മേനോന്‍ രണ്ടാംസ്ഥാനവും നേടി. പള്ളിപ്പുറം ഗോപാലന്‍നായര്‍ സ്‌മാരക ചൊല്ലിയാട്ടമത്സരത്തില്‍ സന്ദീപ് കെ., അര്‍ജ്ജുന്‍ എസ്. എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ചെറുകഥാകൃത്ത് അശോകന്‍ ചരുവില്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
മാതൃഭൂമി
Story Dated: October 07, 2008
ഗാന്ധിസ്‌മൃതി സംഗമം
ഇരിങ്ങാലക്കുട: ആനന്ദപുരം ആശാഭവനില്‍ മുരിയാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ദിച്ച് ഗാന്ധിസ്‌മൃതി സംഗമവും വയോജനദിനാചരണവും നടത്തി. എം.പി. ജാക്‌സണ്‍ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആന്‍േറാ പെരുമ്പുള്ളി മുഖ്യപ്രഭാഷണം നടത്തി. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അലോഷ്യസ്, ഐ.ആര്‍. ജയിംസ്, എം.എന്‍. രമേഷ്, ജോമി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
കാറളം: കോണ്‍ഗ്രസ്(ഐ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഗാന്ധിസ്‌മൃതി സന്ദേശപദയാത്ര ചെമ്മണ്ട ഗാന്ധിനഗറില്‍ കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.കെ. ശോഭനന്‍ ഉദ്‌ഘാടനം ചെയ്‌തു. ഡി.സി.സി. മെമ്പര്‍ തിലകന്‍ പൊയ്യാറ അധ്യക്ഷത വഹിച്ചു. വര്‍ഗ്ഗീസ് കീറ്റിക്കല്‍, എന്‍.ബി. വല്‍സകുമാര്‍, എന്‍.കെ. സുധാകരന്‍, വേണു കുട്ടശ്ശാംവീട്ടില്‍, മുരളി പാന്നത്ത്, എം.കെ. വല്‍സണ്‍, അല്ലി വില്‍സണ്‍, സുജ സജീവ്‌കുമാര്‍, ഐ.ഡി. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. കാറളം ആലുംപറമ്പില്‍ നടന്ന സമാപനസമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ്സ് (ഐ) പ്രസിഡന്റ് ആന്‍േറാ പെരുമ്പിള്ളി ഉദ്‌ഘാടനം ചെയ്‌തു. കെ.ജി. ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു.
വര്‍ഗ്ഗീസ് ചാലിശ്ശേരി, ചന്ദ്രമതി രാഘവന്‍, ബാസ്റ്റ്യന്‍ ഫ്രാന്‍സീസ്, ജോയി ചാരോലി, എന്‍.എ. ജോയ് എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമി
Story Dated: October 07, 2008സ്‌കൂള്‍കെട്ടിടഭാഗം പൊളിച്ച സംഭവം: 13ന് പ്രത്യേക കൗണ്‍സില്‍ യോഗം ഇരിങ്ങാലക്കുട:മുകുന്ദപുരം ഗവണ്‍മെന്റ് എല്‍.പി.സ്‌കൂള്‍ കെട്ടിടം പൊളിച്ച സംഭവം ചര്‍ച്ച ചെയ്യുന്നതിന് ഒക്‌ടോബര്‍ 13ന് രാവിലെ 11ന് പ്രത്യേക കൗണ്‍സില്‍യോഗം ചേരുമെന്ന് നഗരസഭാചെയര്‍മാന്‍ എം.പി.ജാക്‌സണ്‍ പറഞ്ഞു. സ്‌കൂള്‍ കെട്ടിടം അവിടെത്തന്നെ നിലനിര്‍ത്തുമെന്ന് ചെയര്‍മാന്‍ ഉറപ്പുനല്‍കിയതിന്റെ പിന്നാലെ വീണ്ടും കെട്ടിടഭാഗം പൊളിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് 13ന് പ്രത്യേക കൗണ്‍സില്‍ വിളിക്കാന്‍ തീരുമാനിച്ചത്.
മാതൃഭൂമി
Story Dated: October 07, 2008
13 വര്‍ഷത്തിനുള്ളില്‍ 75 പേര്‍ക്ക് കാഴ്‌ച; ഊരകം മാതൃകയാകുന്നു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍പ്പെട്ട ഊരകം ഗ്രാമം 13 വര്‍ഷത്തിനുള്ളില്‍ 75 അന്ധര്‍ക്ക് കാഴ്‌ചപകര്‍ന്ന് മാതൃകയാകുന്നു. ഊരകം സെന്റ് ജോസഫ് പള്ളിയിലെ സി.എല്‍.സി. പ്രവര്‍ത്തകരാണ് ഈ നേട്ടത്തിനു പിന്നില്‍.
നേത്രദാനത്തിനു തയ്യാറാണെന്ന് അറിയിച്ച് ഇന്നാട്ടുകാര്‍ മുന്നോട്ടുവന്നിട്ട് 13 വര്‍ഷം തികയുന്നു. നേത്രദാനസെല്‍ കോര്‍ഡിനേറ്റര്‍ തോമസ് തത്തംപിള്ളിയാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്.
1995-ലാണ് തോമസിന്റെ നേതൃത്വത്തില്‍ ഊരകം സി.എല്‍.സി. നേത്രദാനസെല്‍ രൂപവത്‌കരിച്ചത്. നേത്രദാനത്തെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കുകയായിരുന്നു ആദ്യപടി. പ്രചോദിതരായവര്‍ നേത്രദാനസമ്മതപത്രത്തില്‍ ഒപ്പിട്ടുകൊടുത്തു.
ആദ്യം ദാനം ചെയ്‌തത് കുന്നിക്കുരു കൊച്ചുദേവസ്സിയുടെ കണ്ണുകളാണ്. ഇദ്ദേഹത്തിന് ഒരു കണ്ണേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ മരണശേഷം ആ കണ്ണ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആസ്‌പത്രിയില്‍വച്ച് ഒരാള്‍ക്ക് വെളിച്ചത്തിന്റെ ലോകം ദാനം ചെയ്യാന്‍ ഉപയോഗിച്ചു. പിന്നീട് 74 പേരാണ് ഊരകത്തെ സുമനസ്സുകള്‍ വഴി വെളിച്ചത്തിന്റെ ലോകത്തിലേക്ക് കണ്ണ് തുറന്നത്. 40 വയസുകാരന്‍ മുതല്‍ 86 വയസുകാരന്‍വരെ നേത്രം ദാനം ചെയ്‌തവരില്‍ ഉള്‍പ്പെടുന്നു.
സമ്മതപത്രത്തില്‍ ഒപ്പിട്ട ആള്‍ മരിച്ചാല്‍ ഉടന്‍ ബന്ധുക്കള്‍ കോര്‍ഡിനേറ്റര്‍ തത്തംപിള്ളിയെ അറിയിക്കും. അദ്ദേഹം ഉടന്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആസ്‌പത്രിയുമായി ബന്ധപ്പെടും. ഡോക്ടര്‍, നഴ്‌സ് തുടങ്ങിയവര്‍ ഒരു മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തും. പതിനഞ്ച് മിനിറ്റിനുള്ളില്‍ കണ്ണുകളെടുക്കും. 38 പേരുടെ കണ്ണുകളാണ് ഇതുവരെ എടുത്തത്.
കേന്ദ്രസര്‍ക്കാരിന്റെ നെ’ു യുവകേന്ദ്ര യൂത്ത് അവാര്‍ഡ്, തൃശ്ശൂര്‍ ജില്ലാ നേത്രദാനസമിതിയുടെ ദര്‍ശന്‍ അവാര്‍ഡ്, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന്റെ അപ്രീസിയേഷന്‍ അവാര്‍ഡ്, കേരള സിറ്റിസണ്‍ ഫോറം അവാര്‍ഡ് എന്നിവ തോമസ് തത്തംപിള്ളിക്കു കിട്ടിയ അംഗീകാരങ്ങളില്‍ ഉള്‍പ്പെടുന്നു.
മാതൃഭൂമി
Story Dated: September 11, 2008
ഭൂരഹിതര്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ ഭൂമി- മന്ത്രി
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ എല്ലാ ഭൂരഹിതര്‍ക്കും അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ വീട് വെയ്‌ക്കാന്‍ സ്ഥലം നല്‍കുമെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മിച്ചഭൂമിയാണ് ഭൂരഹിതര്‍ക്ക് നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ടം ഈ മാസം അവസാനം കണ്ണൂരില്‍ നടക്കുമെന്നും തൃശ്ശൂര്‍ ജില്ലയിലെ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്ന നടപടി ഒക്ടോബര്‍ 3ന് നടക്കുമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ ചേരിനിര്‍മാര്‍ജനത്തിന്റെ ഭാഗമായി പുതിയതായി പണിതു നല്‍കിയ 24 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ചാലക്കുടി-കൊരട്ടി ദേശീയപാതയില്‍ സര്‍ക്കാരിന്റെ കൈവശമുള്ള 42 ഏക്കര്‍ ഭൂമിയില്‍ ഐ.ടി. പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസായസ്ഥാപനം സ്ഥാപിക്കുമെന്നും ഇത് നിരവധിപേര്‍ക്ക് തൊഴില്‍ കിട്ടാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ ജില്ലയിലെ ഏതെങ്കിലും നിയോജകമണ്ഡലങ്ങളില്‍ അഞ്ചേക്കര്‍ സ്ഥലം എം.എല്‍.എ.മാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അവിടെ വ്യവസായം തുടങ്ങാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭാ വൈസ്‌ചെയര്‍മാന്‍ കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍, കെ.കെ. ഹരിദാസ്, എന്‍. രാധാകൃഷ്‌ണന്‍, സി.എം. ബാബു എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമി
Story Dated: September 08, 2008
വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് സഹായം – മന്ത്രി
ഇരിങ്ങാലക്കുട: കരൂപ്പടന്ന മുസാഫരി കുന്നില്‍ മണ്ണിടിഞ്ഞ് നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളില്‍ നിന്ന് ആളുകളെ മാറ്റിതാമസിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.പി. രാജേന്ദ്രന്‍ അറിയിച്ചു. ആവശ്യമായ സഹായങ്ങള്‍ ചെയ്‌തു കൊടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് പ്രകൃതിക്ഷോഭ ദുരിതാശ്വാസനിധിയില്‍നിന്ന് ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്‌ച രാവിലെ സ്ഥലം സന്ദര്‍ശിക്കുമെന്ന് മന്ത്രി അറിയിച്ചു.
മാതൃഭൂമി
Story Dated: September 08, 2008
കയറ്റിറക്ക് കൂലി വര്‍ദ്ധിപ്പിച്ചു
ഇരിങ്ങാലക്കുട: ടൗണിലെ കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ചു. ഏഴരശതമാനം കൂലിവര്‍ദ്ധനവാണ് തീരുമാനിച്ചത്. ഗ്ലാസ്, ടൈല്‍സ് മുതലായ സാധനങ്ങളുടെ കൂലിപ്രശ്‌നം ഓണത്തിനുശേഷം പരിഹരിക്കും. ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിനുവേണ്ടി ചെയര്‍മാന്‍ എം.പി.ഗോപിദാസ്, ഐ.എന്‍.ടി.യു.സി. ബ്ലോക്ക് പ്രസിഡന്റ് പോള്‍ കരിമാലിക്കല്‍, എ.ഐ.ടി.യു.സി. പ്രസിഡന്റ് എ.ടി. വര്‍ഗ്ഗീസ്, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി വി.എ. മനോജ്, ബി.എം.എസ്. പ്രതിനിധി എന്‍.വി. ഘോഷ്, വ്യാപാരികള്‍ക്കുവേണ്ടി പ്രസിഡന്റ് പി.സി. ജോര്‍ജ്ജ്, സെക്രട്ടറി ടി.സി. ബേബി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മാതൃഭൂമി
Story Dated: September 08, 2008
ഫുട്‌ബോള്‍ പരിശീലന ക്യാമ്പ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഫുട്‌ബോള്‍ കോച്ചിങ്‌ക്യാമ്പ് സപ്‌തം. 8ന് രാവിലെ 6.30 മുതല്‍ ആരംഭിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‌പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഫുട്‌ബോള്‍ കിറ്റ് സഹിതം ക്രൈസ്റ്റ് വിദ്യാനികേതനില്‍ എത്തണം.
അനധികൃതകെട്ടിടനിര്‍മ്മാണം: സ്‌ക്വാഡ് രൂപവത്‌ക്കരിച്ചു
ഇരിങ്ങാലക്കുട: നഗരസഭയിലെ അനധികൃതകെട്ടിടനിര്‍മ്മാണം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സ്‌ക്വാഡ് രൂപവത്‌കരിച്ചു. പി.ബി.ഗിരിജ, സി.എം.പോള്‍, എം.ഒ. ലിസി, കെ.ജി. അനില്‍ എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങള്‍. അനധികൃതനിര്‍മ്മാണത്തെക്കുറിച്ചുള്ള വിവരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് 04802881876, 9495883236, 9495465355, 9895159481 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം.
മാതൃഭൂമി
Story Dated: September 08, 2008
ഹോമിയോ ആസ്‌പത്രിയില്‍ തീപ്പിടിത്തം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാ ഹോമിയോ ആസ്‌പത്രിയില്‍ തീപ്പിടിത്തം ഉണ്ടായി. കണേുശ്വരം ട്രാന്‍സ്‌പോര്‍ട്ട് ബസ്‌സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ആസ്‌പത്രിയിലാണ് ചൊവ്വാഴ്‌ച രാത്രി തീപ്പിടിത്തം ഉണ്ടായത്. രാത്രിയായതിനാല്‍ ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഫ്രിഡ്‌ജ്, ഹോമിയോ മരുന്നുകള്‍ എന്നിവ കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്ന് കരുതുന്നു.
മാതൃഭൂമി
Story Dated: August 21, 2008
പ്രശസ്‌ത സേവാ മെഡലുകള്‍ ലഭിച്ചു ഇരിങ്ങാലക്കുട ഡെ. എസ്.പി. വി.വി ശശികുമാര്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രപതി പ്രഖ്യാപിച്ച പോലീസ് മെഡലുകള്‍ക്ക് 25 മലയാളികള്‍ അര്‍ഹരായി.
ന്യൂഡല്‍ഹി എസ്.പി.ജി. ആസ്ഥാനത്തെ അഡീഷണല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ടി.ജെ. ജേക്കബ്ബ്, തിരുവനന്തപുരത്തെ ആഭ്യന്തരമന്ത്രാലയ അസി. ഡയറക്ടര്‍ കെ.വി. തോമസ്, കേരളത്തിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പി.പി.ഉണ്ണികൃഷ്‌ണന്‍ എന്നിവര്‍ രാഷ്ട്രപതിയുടെ വിശിഷ്‌ടസേവാ പുരസ്‌കാരത്തിനര്‍ഹരായി.
കേരളത്തില്‍നിന്ന് ഒന്‍പതു പേര്‍ക്ക് പ്രശസ്‌ത സേവാ മെഡലുകള്‍ ലഭിച്ചു. തിരുവനന്തപുരത്ത് റെയില്‍വേ എസ്.പി.യായ പി.ജി. അശോക് കുമാര്‍, തിരുവനന്തപുരം എസ്.ബി.സി.ഐ.ഡി. ആസ്ഥാനത്ത് ഇന്റലിജന്‍സ് എസ്.പി. എം.രാജന്‍, തിരുവനന്തപുരം സിറ്റി അസി.പോലീസ് കമ്മീഷണര്‍ എസ്. സോമനാഥന്‍പിള്ള, കോഴിക്കോട് സിറ്റി (നോര്‍ത്ത്) അസി.കമ്മീഷണര്‍ സി.എം. പ്രദീപ്‌കുമാര്‍, തിരുവനന്തപുരം കന്‍േറാമെന്റ് സബ് ഡിവിഷന്‍ അസി. കമ്മീഷണര്‍ കെ. രാമചന്ദ്രന്‍, തൃശ്ശൂര്‍ ഡെ. എസ്.പി സി.എസ്. മജീദ്, ഇരിങ്ങാലക്കുട ഡെ. എസ്.പി. വി.വി ശശികുമാര്‍, മലപ്പുറം സി.ബി.സി.ഐ.ഡി. ഡെ. എസ്.പി. പി.രാജു, തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ സി.മോഹനന്‍ എന്നിവരാണവര്‍.
മറ്റു സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ക്കും പ്രശസ്‌തസേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്‌്.
എം.ആര്‍. വിജയകുമാര്‍ (ഐ.ജി, കാമ്പ് ടുറ, മേഘാലയ), ടി.സെബാസ്റ്റ്യന്‍ (ഡെ. എസ്.പി. അന്തമാന്‍), ജി.രവീന്ദ്രന്‍പിള്ള (അസി. കമ്മീഷണര്‍, 99 എ.പി.ഒ, അസം റൈഫിള്‍സ്), അനില്‍കുമാര്‍ കെ.എം. (അഗര്‍ത്തല, അസം റൈഫിള്‍സ്), കൃഷ്‌ണനാരായണന്‍നായര്‍ (അസി. കമാന്‍ഡന്റ്, പലോറ ക്യാമ്പ്, ജമ്മു), ഡി. ജയിംസ് വിത്സണ്‍ (എസ്.ഐ., സി.ഐ.എസ്.എഫ്., ന്യൂഡല്‍ഹി), കെ.തോമസ് (ഡെ.കമാന്‍ഡന്റ് ജി.സി, പി.പി.എം. സി.ആര്‍.പി.എഫ്), പി.ശിവശങ്കരന്‍ (ഡെ. കമാന്‍ഡന്റ്, സിആര്‍.പി.ഫ്, വാറങ്കല്‍, ആന്ധ്ര), കെ.ജി.ജി. പിള്ള (അസി.കമാന്‍ഡന്റ്, സി.ആര്‍.പി.എഫ്, 110 ബി.എന്‍), സി. ജയനാരായണന്‍ (സി.ആര്‍.പി.എഫ്, ന്യൂഡല്‍ഹി), കെ.മോഹനന്‍ (ഫാര്‍മസിസ്റ്റ്, സി.ആര്‍.പി.എഫ്, കോയമ്പത്തൂര്‍), പി.വിജയകുമാര്‍ (കമാന്‍ഡന്റ്, ടെലികോം, ശിവപുരി, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്), ആര്‍. രാംകുമാര്‍ (എസ.്‌പി.ജി., ന്യൂഡല്‍ഹി) എന്നിവര്‍ക്കും പ്രശസ്‌തസേവാ മെഡല്‍ ലഭിച്ചിട്ടുണ്ട്‌്.
വിശിഷ്‌ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനഹര്‍ഹനായ ഡല്‍ഹി എസ്.പി.ജി. ആസ്ഥാനത്തെ അഡീഷണല്‍ ഐ.ജി. ടി.ജെ. ജേക്കബ്ബ് പാലയില്‍ നീന്തല്‍ കുടംബമെന്ന പേരില്‍ പ്രശസ്‌തമായ തോപ്പില്‍ കുടുംബാംഗമാണ്. 1999-ല്‍ പ്രശസ്‌തസേവനത്തിനുള്ള പോലീസ് മെഡലും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌്. നീന്തലിലെ പഴയ ദേശീയ ചാമ്പ്യനായ ജേക്കബ്ബ് 1982 ഏഷ്യാഡിലും ഇന്ത്യയെ പ്രതിനിധാനം ചെയ്‌തിട്ടുണ്ട്. 2005 മുതല്‍ പ്രത്യേക സംരക്ഷണ സേനയില്‍ തന്റെ രണ്ടാം ഊഴമനുഷ്‌ഠ ിക്കുന്ന ജേക്കബ്ബിനെ 29 വര്‍ഷം നീണ്ട പോലീസ് സേവനത്തിനുള്ള
മാതൃഭൂമി
Story Dated: Friday, August 15, 2008
വാര്‍ത്തവായന മത്സരം
ഇരിങ്ങാലക്കുട: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സാമൂഹികശാസ്‌ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ സമിതി വാര്‍ത്തവായന മത്സരം നടത്തി. ജി. വേണുഗോപാല്‍ ഉദ്‌ഘാടനം ചെയ്‌തു. പി.കെ. ഭരതന്‍ അധ്യക്ഷത വഹിച്ചു.
മത്സരത്തില്‍ അഴീക്കോട് സീതിസാഹിബ് മെമ്മോറിയല്‍ ഹൈസ്‌കൂളിലെ കെ.എ. നസ്‌ന ഒന്നാം സ്ഥാനവും ഇരിങ്ങാലക്കുട എല്‍.എഫ്.ജി.എച്ച്.എസ്സിലെ അഹന നൗഷാദ് രണ്ടാം സ്ഥാനവും കാറളം വി.എച്ച്.എസ്സിലെ സി.വി. അശ്വതി, ആളൂര്‍ ഇ.എം.എച്ച്.എസ്സിലെ സ്വാതി എസ്. നായര്‍ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
മാതൃഭൂമി
Story Dated: Friday, August 6, 2008
ഗസ്റ്റ്‌ലക്‌ചറര്‍ ഒഴിവ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജില്‍ കെമിസ്‌ട്രി വിഭാഗത്തില്‍ ഗസ്റ്റ് ലക്‌ചററുടെ ഒഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റകുള്‍ സഹിതം ആഗസ്‌ത് 8ന് 10ന് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
മാതൃഭൂമി
Story Dated: Thursday, August 7, 2008
ഷിരോഷിമദിനാചരണം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളേജ് ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹിരോഷിമദിനാചരണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. ചരിത്രവിഭാഗം മേധാവി സിസ്റ്റര്‍ രശ്‌മി അനുസ്‌മരണ സന്ദേശം നല്‌കി. തുടര്‍ന്ന് സമാധാനറാലി നടന്നു.
മാതൃഭൂമി
Story Dated: Thursday, August 7, 2008
എസ്.എസ്.എല്‍.സി. അവാര്‍ഡ് ദാനം
ഇരിങ്ങാലക്കുട: പ്രസ്‌ക്ലബ്ബിന്റെ എസ്.എസ്.എല്‍.സി. അവാര്‍ഡുദാനം തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വി.എസ്. നിധീഷിന് കാഷ് അവാര്‍ഡും ട്രോഫിയും എം.എല്‍.എ. സമ്മാനിച്ചു. പി. ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ബാബു കോടശ്ശേരി, വത്സ ജോണ്‍ കണ്ടംകുളത്തി, ജോസ് ചിറ്റിലപ്പിള്ളി, എന്‍.സി. വാസന്തി എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമി
Story Dated: Thursday, August 7, 2008
കൂടല്‍മാണിക്യത്തില്‍ ഇല്ലംനിറ ആഘോഷിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. നകരമണ്ണ് മാധവന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കിഴക്കേ ആല്‍ത്തറയ്‌ക്കല്‍ എത്തിച്ച നെല്‍ക്കതിര്‍ തന്ത്രി അകത്തേയ്‌ക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് പ്രദക്ഷിണം വെച്ച് കതിര്‍ക്കുല ശ്രീലകത്തേയ്‌ക്ക് കൊണ്ടുവന്നു. മണ്ഡപത്തിലും ശ്രീകോവിലിലും പൂജ നടത്തി. തുടര്‍ന്ന് ഭക്തര്‍ക്ക് കതിര്‍ക്കുല വിതരണം ചെയ്‌തു. ദേവസ്വം ചെയര്‍മാന്‍ പി.തങ്കപ്പന്‍ , അഡ്‌മിനിസ്‌ട്രേറ്റര്‍ ഉണ്ണികൃഷ്‌ണന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജാതവേദന്‍ നമ്പൂതിരി, സുമേഷ്, രാജേഷ് ബാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‌കി.
മാതൃഭൂമി
Story Dated: Thursday, August 7, 2008
അഖില കേരള ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ്
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്‌കോ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അഖില കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ആഗസ്‌ത് 8 മുതല്‍ 11 വരെ സില്‍വര്‍ ജൂബിലി സ്‌മാരക ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 15 ടീമുകളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആറു ടീമുകളും പങ്കെടുക്കും. ആഗസ്‌ത് 8ന് ഉച്ചയ്‌ക്ക് 2.30ന് വി.വി.ഹരിലാല്‍ ടൂര്‍ണമെന്റ് ഉദ്‌ഘാടനം ചെയ്യും. ഫാ. ദേവസ്സി കൊല്ലംകുടി അധ്യക്ഷത വഹിക്കും.
മാതൃഭൂമി
Story Dated: Thursday, August 7, 2008
ഇല്ലംനിറയ്‌ക്ക് നെല്‍ക്കതിര്‍ എത്തിയത് കുംഭകോണത്തുനിന്ന്
ഇരിങ്ങാലക്കുട: ജില്ലയിലെ മിക്ക ക്ഷേത്രങ്ങളിലും ഇല്ലംനിറയ്‌ക്ക് ആവശ്യമായ നെല്‍ക്കതിരുകള്‍ കൊണ്ടുവന്നത് ഇക്കുറി തമിഴ്‌നാട്ടിലെ കുംഭകോണത്തുനിന്ന്. പാകമായ നെല്‍ക്കതിരുകള്‍ കിട്ടാതെ വന്നപ്പോഴാണ് നെല്‍ക്കതിരിനായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവന്നത്.
ഇടനിലക്കാര്‍ മുഖേനയാണ് പിന്നീട് കുംഭകോണത്തുനിന്ന് നെല്‍ക്കറ്റ കൊണ്ടുവന്നതെന്ന് ഒരു ക്ഷേത്രഭാരവാഹി പറഞ്ഞു.
മാതൃഭൂമി
Story Dated: Thursday, August 7, 2008
തിരിച്ചറിയല്‍ കാര്‍ഡ് ഫോട്ടോ എടുക്കാന്‍ തിരക്ക്
ഇരിങ്ങാലക്കുട: തിരിച്ചറിയല്‍ കാര്‍ഡിലേക്കുള്ള ഫോട്ടോ എടുക്കാന്‍ തിങ്കളാഴ്‌ച ഇരിങ്ങാലക്കുടയിലെത്തിയത് ആയിരങ്ങള്‍. മണിക്കൂറുകളോളം ക്യൂവില്‍ നിന്ന രണ്ടു പെണ്‍കുട്ടികള്‍ തലകറങ്ങിവീണു. ഇരിങ്ങാലക്കുടയിലെ പഴയ താലൂക്ക് ഓഫീസ് ആസ്ഥാനത്തായിരുന്നു തിങ്കളാഴ്‌ച ഫോട്ടോ എടുക്കല്‍ നടന്നത്. ഇതിനായി പതിനഞ്ചോളം ഉദ്യോഗസ്ഥരും എത്തിയിരുന്നു. താലൂക്കിനു കീഴിലുള്ള ഭൂരിഭാഗം പഞ്ചായത്തുകളില്‍നിന്നും ഫോട്ടോ എടുക്കാനുള്ള ആളുകള്‍ എത്തിയതോടെ രാവിലെ 10നു തന്നെ വലിയ ക്യൂ രൂപപ്പെട്ടിരുന്നു. ആഗസ്‌ത് 7 അവസാന തീയ്യതി പറഞ്ഞിരിക്കുന്നതിനാലാണ് ഇത്രയധികം ആളുകള്‍ എത്തിയതെന്ന് തഹസില്‍ദാര്‍ പറഞ്ഞു. തുടര്‍ന്ന് രണ്ട് കൗണ്ടറുകളായി തിരിച്ചാണ് ഫോട്ടോ എടുക്കല്‍ നടന്നത്.
മാതൃഭൂമി
Story Dated: Tuesday, August 5, 2008
രാമായണവിചാരസത്രം തുടങ്ങി
ഇരിങ്ങാലക്കുട:രാമായണവിചാരസത്രത്തിന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തുടക്കമായി. കൂടല്‍മാണിക്യം ദേവസ്വത്തിന്റെയും രാമധര്‍മ്മസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വിചാരസത്രം നടത്തുന്നത്. ആഗസ്‌ത് 11ന് സമാപിക്കും.
കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പി.തങ്കപ്പന്‍ മാസ്റ്റര്‍ സത്രം ഉദ്‌ഘാടനം ചെയ്‌തു. ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റര്‍ പി.ഉണ്ണികൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ശ്രീപുരം താന്ത്രിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ എല്‍.ഗിരീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അമ്പാടി രാമചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി.
മാതൃഭൂമി
Story Dated: Tuesday, August 5, 2008
സര്‍ക്കാര്‍ നടപടിയെ അപലപിച്ചു
ഇരിങ്ങാലക്കുട:മതത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ വേര്‍തിരിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തിക ആനുകൂല്യം നല്‍കാനുള്ള സര്‍ക്കാര്‍ നടപടിയെ കാരുകുളങ്ങര എന്‍.എസ്.എസ്. കരയോഗം അപലപിച്ചു. പ്രസിഡന്റ് പി.കെ.ശിവദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.ഹരികുമാര്‍, എം.മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമി
Story Dated: Tuesday, August 5, 2008
അനുശോചിച്ചു
ഇരിങ്ങാലക്കുട:ക്രൈസ്റ്റ് കോളേജിലെ രസതന്ത്രവിഭാഗം അധ്യാപകന്‍ പ്രൊഫ. ബാബു ജേക്കബിന്റെ നിര്യാണത്തില്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ക്രൈസ്റ്റ് കോളേജ് ബ്രാഞ്ച് അനുശോചിച്ചു. ബ്രാഞ്ച് പ്രസിഡന്റ് പ്രൊഫ.കെ.ജെ.ആന്റണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.ബി.പി.അരവിന്ദ അനുശോചനപ്രമേയം അവതരിപ്പിച്ചു.
മാതൃഭൂമി
Story Dated: Tuesday, August 5, 2008
പ്രവാസി കൂട്ടായ്‌മയില്‍ വെങ്കിടങ്ങില്‍ ആരോഗ്യകേന്ദ്രം
വെങ്കിടങ്ങ്: ആസ്‌പത്രിസൗകര്യങ്ങള്‍ കുറവായ വെങ്കിടങ്ങില്‍ ഹെല്‍ത്ത് സെന്റര്‍ ഒരുക്കി ശ്രദ്ധേയമാവുകയാണ് പ്രവാസി സംഘടനയായ വെക്‌സാസ്. ദുബായ് ആസ്ഥാനമായുള്ള വെങ്കിടങ്ങ് പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്‌മയായ വെക്‌സാസ് ഇതോടെ സഹായകരങ്ങള്‍ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ആഗസ്‌ത് എട്ടിന് ഹെല്‍ത്ത് സെന്ററും ആംബുലന്‍സ് സൗകര്യവും നാട്ടുകാര്‍ക്ക് സമര്‍പ്പിക്കും. വൈകീട്ട് 4ന് വെങ്കിടങ്ങ് സെന്ററില്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍ ഹെല്‍ത്ത് സെന്റര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് കരുവന്തല നന്ദനം റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍ധനരായ 32 കുടുംബങ്ങള്‍ക്ക് തയ്യല്‍ മെഷീന്‍ വിതരണം ചെയ്യും. പഞ്ചായത്തില്‍ എസ്.എസ്.എല്‍.സി.ക്ക് കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും.
മാതൃഭൂമി
Story Dated: Monday, August 4, 2008
പായമ്മല്‍ ക്ഷേത്ര ഭരണം സേവാസമിതിയെ തിരിച്ചേല്‍പ്പിച്ചു
ഇരിങ്ങാലക്കുട: അരീപ്പാലം പായമ്മല്‍ ശത്രുഘ്ന ക്ഷേത്രത്തില്‍ റിസീവര്‍ ഭരണം ഏര്‍പ്പെടുത്തിയ അഡീഷനല്‍ ജില്ലാ കോടതിവിധി ഹൈക്കോടതി റദ്ദാക്കി. ഭരണം ക്ഷേത്ര സേവാസമിതിയെ തിരിച്ചേല്‍പ്പിച്ചു. സമിതിക്കുവേണ്ടി ഹൈക്കോടതിയില്‍ അഡ്വ. വി.കെ. പ്രകാശന്‍, അഡ്വ. യു.ഒ. ജോസ് എന്നിവര്‍ ഹാജരായി.
റിസീവര്‍മാരായി നേരത്തേ കോടതി നിശ്ചയിച്ചിരുന്ന അഡ്വ. പി.ആര്‍. നീലകണ്ഠന്‍ നമ്പൂതിരി, അഡ്വ. പി. പ്രമോദ് എന്നിവരും ക്ഷേത്ര സേവാസമിതിയും ചേര്‍ന്നു രാമായണ മാസക്കാലത്തു ഭരണച്ചുമതല നിര്‍വഹിക്കണമെന്നാണു ഹൈക്കോടതി ഉത്തരവ്.
മലയാള മനോരമ
Story Dated: Monday, August 4, 2008
കാല്‍നട പ്രചാരണജാഥ
ഇരിങ്ങാലക്കുട:ആണവകരാറിനും അധിനിവേശത്തിനുമെതിരെ പോരാടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്വാതന്ത്ര്യസംരക്ഷണ സംഗമത്തിന് മുന്നോടിയായി ആഗസ്‌ത് 4ന് കാല്‍നടപ്രചാരണജാഥ നടത്തും.
മാതൃഭൂമി
Story Dated: Monday, August 4, 2008
സംസ്‌കൃതപാഠപുസ്‌തകങ്ങള്‍ ലഭ്യമാക്കണം
ഇരിങ്ങാലക്കുട:സ്‌കൂള്‍ തുറന്ന് രണ്ടുമാസം പിന്നിട്ടിട്ടും വിദ്യാലയങ്ങളില്‍ സംസ്‌കൃതപാഠപുസ്‌തകങ്ങള്‍ എത്താത്തതില്‍ ഉപജില്ലാ സംസ്‌കൃത കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. എ.ഇ.ഒ. അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിക്രമന്‍ പുരയാറ്റ്, നന്ദിനി.കെ., എം.വി.ജ്യോതിഷ് എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമി
Story Dated: Monday, August 4, 2008
മരത്തില്‍നിന്ന് വീണ് സഹോദരങ്ങള്‍; കരുണ കാത്ത് കുടുംബങ്ങള്‍
വെള്ളാങ്ങല്ലൂര്‍: മരം വെട്ട് തൊഴിലാളികളായിരുന്ന ജ്യേഷുാനുജന്മാര്‍ മരത്തില്‍നിന്ന് വീണ് കിടപ്പിലായപ്പോള്‍ തകര്‍ന്നത് കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങള്‍. വെള്ളാങ്ങല്ലൂര്‍ വാരിക്കാട്ട് കളരിക്കല്‍ വേലായുധനും (55), ഗോപി (43)യുമാണ് തണ്ടെല്ലുതകര്‍ന്ന് കിടക്കയില്‍ ആയത്. ആറുവര്‍ഷം മുമ്പാണ് വേലായുധന്‍ തെങ്ങില്‍നിന്നു വീണത്. തെങ്ങ് ഇടമുറിക്കുന്നതിനിടയില്‍ കടയോടെ പിഴുതുപോരികയായിരുന്നു. പിടിവിട്ട് നിലത്തുവീണ വേലായുധന്റെ മുകളിലേക്കാണ് തെങ്ങ് വീണത്. അവിവാഹിതനായ വേലായുധന്‍ കിടപ്പിലായതോടെ ഭാര്യയും രണ്ടു മക്കളും ജ്യേഷുനും അടങ്ങുന്ന കുടുംബത്തിന്റെ ചുമതല ഗോപിക്കായി. അഞ്ചുമാസം മുമ്പ് വീടിനു സമീപത്തുള്ള മരത്തിന്റെ കൊമ്പ് മുറിക്കാന്‍ കയറിയപ്പോള്‍ കാലുതെറ്റിയാണ് ഗോപി നിലത്തുവീണത്. ഇതോടെ നട്ടെല്ല് തകര്‍ന്ന് ഗോപിയും കിടപ്പിലായി. പ്രാഥമികകാര്യങ്ങള്‍ പോലും നിര്‍വഹിക്കണമെങ്കില്‍ ഇവരുവര്‍ക്കും പരസഹായം ആവശ്യമാണ്. ഇരുവരുടേയും കാര്യങ്ങള്‍ നോക്കുന്നത് ഗോപിയുടെ ഭാര്യ സജിനിയും, മകന്‍ പ്രഹ്ല്‌ളാദനുമാണ്. കല്‍പ്പറമ്പ് ബി.വി.എം. ഹൈസ്‌കൂളില്‍ പത്താംക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന പ്രഹ്ല്‌ളാദന്‍ ഇപ്പോള്‍ കുടുംബം പുലര്‍ത്താന്‍ കൂലിപ്പണിക്ക് പോകുകയാണ്. സൗജന്യമായി പഠിപ്പിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നുണ്ടെങ്കിലും, വീട്ടില്‍ അടുപ്പില്‍ തീ പുകയണമെങ്കില്‍ പ്രഹ്ല്‌ളാദന് ജോലി ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ല.
രണ്ടുപേരെ ഒരേ പോലെ നോക്കണമെന്നുള്ളതു കൊണ്ട് വീടുവിട്ട് പുറത്തുപോകാന്‍ അമ്മയ്‌ക്ക് കഴിയുന്നില്ല. കൂടാതെ അനുജന്‍ വിഷ്‌ണുവിന്റെ പഠിപ്പിനുള്ള കാര്യങ്ങളും നോക്കണം. ഇവരുടെ ചികിത്സക്കും, ജീവിതത്തിനും പ്രഹ്ല്‌ളാദന്റെ ദിവസക്കൂലി ഒന്നുമാകില്ല. മറ്റുള്ളവരുടെ കാരുണ്യത്തിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. സുനില്‍കുമാര്‍ വെള്ളാങ്ങല്ലൂര്‍ കണ്‍വീനറായും, സലിംവെളുത്തേരി സെക്രട്ടറിയായും ചികിത്സാ സഹായനിധി രൂപവത്‌കരിച്ചിട്ടുണ്ട്. വിലാസം: സജിനി.കെ.ജെ, വാരിക്കാട്ട് കളരിക്കല്‍, വെള്ളാങ്ങല്ലൂര്‍, അക്കൗണ്ട് നമ്പര്‍ 5418, വെള്ളാങ്ങല്ലൂര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി-768.
മാതൃഭൂമി
Story Dated: Monday, August 4, 2008
ഇരിങ്ങാലക്കുടയില്‍ രണ്ടിടത്ത് അപകടം; രണ്ടു പേര്‍ക്ക് പരുക്ക്
ഇരിങ്ങാലക്കുട: ഠാണ റയില്‍വേ സ്റ്റേഷന്‍ റോഡിലും തൃശൂര്‍ റോഡിലുമുണ്ടായ വ്യത്യസ്‌ത വാഹന അപകടങ്ങളില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഠാണാവില്‍ മെറീന ആശൂപത്രിക്ക് സമീപം കവേരിയില്‍നിന്നു മണലുമായി വന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മതിലും നഗരസഭയുടെ സ്ട്രീറ്റ്‌ലൈനും തകര്‍ത്തു.റോഡിലൂടെ നടന്നിരുന്ന രണ്ട് യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ലോറി നിയന്ത്രണംവിട്ട് അവറാന്‍ അന്തോണിയുടെ മതില്‍ തകര്‍ത്തത്. ആര്‍ക്കും പരുക്കില്ല. ലോറിയുടെ ഒരു ഭാഗവും തകര്‍ന്നു.
ലോറിയില്‍നിന്നു മണല്‍ നീക്കിയതിനുശേഷമാണ് ലോറി മാറ്റിയത്. കാട്ടുങ്ങചിറ ലിസ്യു കോളജിന് സമീപം ഓട്ടോറിക്ഷയും രണ്ട് കാറുകളും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം രണ്ടു പേര്‍ക്ക് പരുക്കേറ്റു.
മലയാള മനോരമ
Story Dated: Friday, August 1, 2008
‘ക്ലീന്‍ ഇരിങ്ങാലക്കുട’ പദ്ധതിയുടെ ആദ്യഘട്ടം ഉദ്‌ഘാടനം ചെയ്‌തു
ഇരിങ്ങാലക്കുട:നഗരസഭാ പ്രദേശത്തെ പ്രാധാന്യമര്‍ഹിക്കുന്ന റോഡുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വൃത്തിയായി സൂക്ഷിക്കുന്ന ‘ക്ലീന്‍ ഇരിങ്ങാലക്കുട’ പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമായി. പട്ടണത്തിലെ തിരഞ്ഞെടുത്ത റോഡുകളുടെ ചുമതല ഓരോ സ്‌കൂളിനും കോളേജിനും നല്‍കുകയും തുടര്‍ന്ന് സ്ഥാപനത്തിലെ വിദ്യാര്‍ഥികളടങ്ങുന്ന സേന റോഡുകള്‍ ശുചിയായി സംരക്ഷിക്കുകയും ചെയ്യുകയെന്നതാണ് പദ്ധതി.
ചടങ്ങിന്റെ ഉദ്‌ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടെസ്സി ജോണി, പദ്ധതി കണ്‍വീനര്‍ സി.എസ്.അബ്ദുള്‍ഹക്ക്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ. വേണുഗോപാലന്‍, കൗണ്‍സിലര്‍ എന്‍. രാധാകൃഷ്‌ണന്‍, വി.എം. ബാലകൃഷ്‌ണന്‍, നാന്‍സി വര്‍ഗ്ഗീസ്, ബിജു ലാസര്‍, എം. ശിവശങ്കരപ്പിള്ള, കെ.സി. കൃഷ്‌ണന്‍, ഡെയ്‌സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമി
Story Dated: Tuesday, July 31, 2008
കോഴിക്കൂട്ടില്‍ കയറിയ മലമ്പാമ്പിനെ പിടികൂടി
ഇരിങ്ങാലക്കുട: കോഴിക്കൂട്ടില്‍ കയറിയ മലമ്പാമ്പിനെ വീട്ടുകാര്‍ കൂട്ടില്‍ കുടുക്കി. കരുവന്നൂര്‍ പുഴയോരത്ത് താമസിക്കുന്ന കണക്കാംകടവ് അത്തിക്കാവ് രവിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് എട്ടടി നീളമുള്ള മലമ്പാമ്പ് കയറിയത്. കൂട്ടിലെ ബഹളംകേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴേക്കും ഒരു കോഴിയെ പാമ്പ് അകത്താക്കിയിരുന്നു. തുടര്‍ന്നാണ് കൂട്ടിനുള്ളില്‍ത്തന്നെ അടച്ച് പാമ്പിനെ കുടുക്കിയത്. കരുവന്നൂര്‍ പുഴയിലെ ഒഴുക്കില്‍ വന്നതാകാം പാമ്പ് എന്ന് കരുതപ്പെടുന്നു.
മാതൃഭൂമി
Story Dated: Tuesday, July 31, 2008
വൈദ്യുത ഭവന്‍ നിര്‍മിക്കും
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ വൈദ്യുതഭവന്‍ നിര്‍മിക്കുമെന്നു മന്ത്രി എ.കെ. ബാലന്‍ തോമസ് ഉണ്ണിയാടന്‍ എംഎല്‍എയെ അറിയിച്ചു. ഇതുസംബന്ധിച്ച് എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനു രേഖാമൂലം നല്‍കിയ മറുപടിയിലാണു മന്ത്രി ഇതു വ്യക്‌തമാക്കിയത്.എസ്റ്റിമേറ്റ് തയാറായിട്ടുണ്ടെന്നും രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നും അറിയിപ്പില്‍ പറയുന്നു. ടൗണ്‍ഹാള്‍ റോഡില്‍ കെഎസ്‌ഇബിയുടെ ഉടമസ്ഥതയിലുള്ള മൂന്നര സെന്റ് സ്ഥലത്താണു പുതിയ കെട്ടിടം ഉയരാന്‍ പോകുന്നത്.
മലയാള മനോരമ
Story Dated: Tuesday, July 29, 2008
ക്ലീന്‍ ഇരിങ്ങാലക്കുട പദ്ധതി ഇന്ന് ആരംഭിക്കും
ഇരിങ്ങാലക്കുട: നഗരസഭ പ്രദേശത്തെ പ്രധാന റോഡുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വൃത്തിയായി സംരക്ഷിക്കുന്ന ക്ലീന്‍ ഇരിങ്ങാലക്കുട പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ശുചീകരണ സാമഗ്രികളുടെ വിതരണോദ്ഘാടനം ചൊവ്വാഴ്ച 10ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തോമസ് ഉണ്ണിയാടന്‍ എംഎല്‍എ നിര്‍വഹിക്കുമെന്ന് നഗരസഭ അധ്യക്ഷന്‍ എം.പി. ജാക്സന്‍, കണ്‍വീനര്‍ സി.എസ്. അബ്ദുല്‍ഹക്ക്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്‍. സ്റ്റാന്‍ലി എന്നിവര്‍ അറിയിച്ചു. പട്ടണത്തിലെ തിരഞ്ഞെടുത്ത റോഡുകള്‍ ഒാരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ അടങ്ങുന്ന ശുചീകരണ സേന സംരക്ഷിക്കുന്നതാണ് പദ്ധതി.
മലയാള മനോരമ
Story Dated: Tuesday, July 29, 2008
എ.ഐ.വൈ.എഫ്. പൊതുതാല്‌പര്യഹര്‍ജി നല്‌കും
പടിയൂര്‍: കാലവര്‍ഷം ശക്തിപ്പെടുമ്പോഴും കുടിവെള്ളം ലഭിക്കാതെ പടിയൂര്‍ നിവാസികള്‍ വലയേണ്ടിവരുന്നതിന് ഉത്തരവാദികളായ വാട്ടര്‍ അതോറിറ്റിക്കെതിരെ എ.ഐ.വൈ.എഫ്. പൊതുതാല്‌പര്യഹര്‍ജി നല്‌കുന്നു. പടിയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലുള്ള 200ലധികം പൊതുടാപ്പുകളിലും വെള്ളം ലഭിക്കുന്നില്ല. പഞ്ചായത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് 2 കോടി 25 ലക്ഷം രൂപയുടെ പദ്ധതി സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
രണ്ടുവര്‍ഷം മുമ്പ് പടിയൂരിലെ കോടംകുളത്ത് ജില്ലാ പഞ്ചായത്ത് വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിന് 14 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണോദ്‌ഘാടനം നടത്തി. എന്നാല്‍ പണി തുടങ്ങുവാന്‍ വാട്ടര്‍ അതോറിറ്റി വിമുഖത കാണിക്കുകയാണ്. ജനപ്രതിനിധികളും പൊതുജനങ്ങളും കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ അനാസ്ഥ തുടരുകയാണ്.
വാട്ടര്‍ അതോറിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുവാനും എ.ഐ.വൈ.എഫ്. പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ ജോ. സെക്രട്ടറി പി. മണി, സി.പി.ഐ. പടിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി. രാമകൃഷ്‌ണന്‍, കെ.സി. ബിജു, പി.എസ്. സുമേഷ്, എ.ആര്‍. റസില്‍, ഇ.എം. ലാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
മാതൃഭൂമി
Story Dated: Tuesday, July 29, 2008
ഉണ്ണായി വാര്യര്‍ സ്മാരക അവാര്‍ഡ് സമ്മാനിച്ചു.
ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ ഈ വര്‍ഷത്തെ ഉണ്ണായിവാര്യര്‍ സ്മാരക അവാര്‍ഡ് പ്രശസ്ഥ കഥകളി സംഗിതജ്ഞന്‍ കലാമണ്ഡലം ഗംഗാധരന് ലഭിച്ചു. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയ സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് കലാനിലയം ഹാളില്‍ നടന്ന ചടങ്ങില്‍ കേരളകലാമണ്ഡലം കല്‍പിത സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ് അവാര്‍ഡുദാനം നിര്‍വ്വഹിച്ചു. പി.കെ ദത്തന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.വി.പി. ഇളയത്, കെ.എന്‍ ഉണ്ണികഷ്ണന്‍,പ്രൊഫ.എം.കെ ചന്ദ്രന്‍, എം.കെ. അനിയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.